കേരളത്തിലെത്തന്നെ പ്രസിദ്ധങ്ങളായ മൂകാബിക ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം.
“വിദ്യയും വിത്തവും സർവ്വമംഗളങ്ങളുമേകിടും
പരിയാനമ്പറ്റ വാഴും മഹേശ്വരി നമോസ്തുതേ”
“ഭുതാതീശ്വരി ഭഗവതി ഭക്തപ്രിയേ മോഹിനി
ഭുവിൽഖ്യാതിയെഴും ശ്രീ പരിയാനമ്പറ്റ വാഴും ശുഭേ.
നാവിൽ വന്നഹോരാത്രം വിളങ്ങീടുവാൻ നിൻ
മിഴികളാലെന്നെ കടാക്ഷിക്കണെ – അമ്മേ”
ഒറ്റപ്പാലത്തുനിന്ന് 15 കി.മി ( ഒറ്റപ്പാലം – മണ്ണാർക്കാട് റൂട്ടിൽ ). വടക്കുമാറിയും പാലക്കാട് –ചെർപ്പുള്ളശേശരി റൂട്ടിൽ (33 കി.മി ) മംഗലാംകുന്ന് ബസ്സിറങ്ങി 1 കി. മി . ദൂരം വന്നാൽ പരിയാനമ്പറ്റ ക്ഷേത്രത്തിലെത്താം.
കുംഭമാസത്തിലെ പൂരമാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം . കുംഭം ഒന്നിന്ന് കൊടിയേറ്റവും ഏഴാം ദിവസം പൂരവുമാണ്. വലിയാറാട്ട് ദിവസത്തെ മൂർത്തിയാട്ടം മറ്റൊരു ക്ഷേത്രത്തിലും കാണാത്ത പ്രത്യേകതയാണ്. ഇതുകൂടാതെ കാർത്തിക വിളക്ക് , താലപ്പൊലി, ഉച്ചാറൽ വേല, വിഷുവിളക്ക് തുടങ്ങിയവയും പ്രധാന ആഘോക്ഷങ്ങള്ളാണ്. പാനയും വഴിപാടായി നടത്തി വരുന്നു.
പരിയാനമ്പറ്റ പൂരം
കുംഭം പുലർന്നാൽ ഭഗവതിയുടെ തട്ടകവും അയൽഗ്രാമങ്ങളും ആഘോക്ഷങ്ങളിൽ മുഴുകും. വള്ളുവനാടൻ കാവുകളിലെ കൊയ്ത്തൂത്സവമായി തന്നെ ഇവിടെയും പൂരം ആഘോഷിക്കുന്നു.
കുംഭം ഒന്നിന് കൊടിയേറ്റം കഴിഞ്ഞാൽ പിന്നെ എല്ലാവരും ഉത്സവപ്പാച്ചിലാണ്. കുംഭം ഏഴ് എല്ലാവരും കണ്ണിമവെട്ടാതെ കാതോർത്തിരിക്കുന്ന് ദിവസം. അന്ന് പരിയാനമ്പറ്റയിൽ വസന്ത്മാണ്. തട്ട്കത്തിന്റെ ഉത്സവമാണ്. മാനത്തും മണ്ണിലും ഒരായിരം പൂക്കാലം.
എങ്ങും കാളകളിയുടെ ആരവം. പൂതനും തിറയും കുന്നിറങ്ങി വരുന്ന കാഴച .പഞ്ചവാദ്യ് ത്തിന്റെ മധുരം.ആനകളുടെ ചങ്ങ്ലകിലുക്കം. ഓർമ്മ്കൾ അയവിറക്കി മറുനാട്ടിൽ നിന്നും മലയാളി ഓടിയെത്തുന്ന് ദിനം.
കുംഭം ഒന്നിന് കൊടിയേറ്റം തുടർന്ന് ദേശങ്ങ്ള്ളിൽ പറയെടുപ്പും ഒരുക്ക്ങ്ങ്ള്ളും ക്ഷേത്ര് ത്തിൽ വിഷേക്ഷാൽ പരിപാടികളും. പൂരദിവസം രാവിലെ കാഴ്ചശീവേലി. ഉച്ച്ത്തിരിഞ്ഞ് നാലരയോടെ വടക്ക്, കിഴക്ക്, പടിഞ്ഞാറ്, പൂരങ്ങൾ ദേവിയുടെ നടയിലേക്ക് നീങ്ങും. കുടയും താഴയുമായി വെളിച്ച്പ്പാടും മറ്റും ചെന്ന് ഓരോ വേലയേയും ക്ഷേത്രാങ്കണത്തിലേക്ക് ക്ഷണിച്ചാൽ അവ ക്രമത്തിൽ ക്ഷേത്രാങ്കണത്തിലേക്ക് ഇറങ്ങും.
പരിയാനമ്പറ്റ സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷൻ
കേരളത്തിലെ സിനിമാക്കാരുടെ വള്ളുവനാട്ടിലെ പ്രധാനപ്പെട്ട ഒരു ലൊക്കേഷനാണ് ശ്രീ പരിയാനമ്പറ്റ ക്ഷേത്രം. മോഹൻലാലിന്റെ ദേവാസുരം, മമ്മൂട്ടിയുടെ പല്ലാവൂർ ദേവനാരായണൻ, ബന്ധുക്കൾ ശത്രുക്കൾ, ആനച്ചന്തം, തമിഴ് ചിത്രമായ ഇന്ദ്ര തുടങ്ങിയവ ഇവയിൽ ചിലതാണ്. ക്ഷേത്രത്തിന്റെ വടക്കേനടയിലെ കൽപ്പടവുകൾ ഏതൊരു സിനിമാക്കാരനെയും ആകർക്ഷിക്കുന്നതാണ്.
വഴിപാടുവിവരങ്ങൾ
പുഷ്പ്പാഞ്ജലി 2.50
രക്തപുഷ്പ്പാഞ്ജലി 4.00
ലളിതാസഹസ്രനമാചചന 25.00
മുട്ടറുക്കൽ 1.00
ദാരികാവധം പാട്ട് 10.00
വിളക്കുമാല 3.00
നെയ് വിളക്ക് 6.00
മാല 2.00
ആയിരംതിരി 6.00
കെടാവിളക്ക് 25.00
നെയ് പായസം 20.00
പണപ്പായസം 15.00
കഠിനമധുരപായസം 40.00
ത്യമധുരം 6.00
അപ്പം 4.00
വെളളനിവേദ്യം 5.00
ഗണപതിഹോമം 20.00
വിവാഹം(മാല ഉൾപ്പടെ) 101.00
ശബരിമലക്ക് മാലയിടൽ 3.00
ഉദയാസ്തമയപൂജ 3751.00
നിറമാല 101.00
ചാന്താട്ടം 3001.00
പള്ളിപ്പാന (പ്രത്യേക വഴിപാട്)
പകൽപ്പാന (പ്രത്യേക വഴിപാട്)
ഭഗവത് സേവ 20.00
ഗുരുതിപൂജ 151.00
കളം പാട്ട് 851.00
ഉദ്ദേശം 1400 വർഷങ്ങൾക്കു മുൻപ് പരിയാനംപറ്റ മനയ്ക്കലെ ഒരു ബ്രാഹ്മണ ശ്രേഷ്ടൻ ഭ്രുത്യനോടൊപ്പം മൂകാംബിക ക്ഷേത്രത്തിൽ പോയി ഭജന നടത്തുകയും ദേവിയുടെ അനുഗ്രഹം വാങ്ങുകയും,ശേക്ഷിച്ചകാലം നാട്ടിൽ വന്നു ഭജന നടത്താം എന്ന തീരുമാനത്തോടെ തിരിച്ചു പോരുകയുമാണുണ്ടായത്. യാത്രാമദ്ധ്യേ ഒരരുവിയുടെ തീരത്ത് ക്ഷീണം തീർക്കാനായി ഇരുന്ന ആ താപസ ശ്രേഷ്ടൻ സ്വന്തം സാധനങ്ങ്ളടങ്ങിയ ഭാണ്ധം തുറന്നു നോക്കിയപ്പോൾ ഒരു തിടമ്പ് കാണുകയും തപ:ശക്തിയാൽ കാര്യം ഗ്രഹിച്ച് ആ താപസൻ തിടമ്പ് അവിടെതന്നെ പ്രതിഷ്ടിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. പഴയ വള്ളുവനാട്ടിലെ 14 ദേശക്കാരെയും വരുത്തി അന്നത്തെ ദേശപ്രമാണിമാരായ കൊല്ലം, നല്ലൂര്, പൊറ്റെക്കാട് മൂത്ത പണിക്കന്മാരുടെ നേത്രുത്യത്തിൽ പ്രസിദ്ധമായ ഈക്കാട്ടു മനയ്ക്കലെ തന്ത്രിയുടെ കാർമികത്വത്തിൽ പ്രതിഷ്ട നടത്തുകയും ചെയ്തു. പരിയാനമ്പറ്റ മനയ്ക്കലെ തിരുമേനി കൊണ്ടുവന്ന തിടമ്പായതിനാൽ പരിയാനമ്പറ്റ ഭഗവതി എന്നു നാമകരണം ചെയ്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)