കേരളത്തിലെത്തന്നെ പ്രസിദ്ധങ്ങളായ മൂകാബിക ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം. “വിദ്യയും വിത്തവും സർവ്വമംഗളങ്ങളുമേകിടും പരിയാനമ്പറ്റ വാഴും മഹേശ്വരി നമോസ്തുതേ” “ഭുതാതീശ്വരി ഭഗവതി ഭക്തപ്രിയേ മോഹിനി ഭുവിൽഖ്യാതിയെഴും ശ്രീ പരിയാനമ്പറ്റ വാഴും ശുഭേ. നാവിൽ വന്നഹോരാത്രം വിളങ്ങീടുവാൻ നിൻ മിഴികളാലെന്നെ കടാക്ഷിക്കണെ – അമ്മേ” ഒറ്റപ്പാലത്തുനിന്ന് 15 കി.മി ( ഒറ്റപ്പാലം – മണ്ണാർക്കാട് റൂട്ടിൽ ). വടക്കുമാറിയും പാലക്കാട് –ചെർപ്പുള്ളശേശരി റൂട്ടിൽ (33 കി.മി ) മംഗലാംകുന്ന് ബസ്സിറങ്ങി 1 കി. മി . ദൂരം വന്നാൽ പരിയാനമ്പറ്റ ക്ഷേത്രത്തിലെത്താം. കുംഭമാസത്തിലെ പൂരമാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം . കുംഭം ഒന്നിന്ന് കൊടിയേറ്റവും ഏഴാം ദിവസം പൂരവുമാണ്. വലിയാറാട്ട് ദിവസത്തെ മൂർത്തിയാട്ടം മറ്റൊരു ക്ഷേത്രത്തിലും കാണാത്ത പ്രത്യേകതയാണ്. ഇതുകൂടാതെ കാർത്തിക വിളക്ക് , താലപ്പൊലി, ഉച്ചാറൽ വേല, വിഷുവിളക്ക് തുടങ്ങിയവയും പ്രധാന ആഘോക്ഷങ്ങള്ളാണ്. പാനയും വഴിപാടായി നടത്തി വരുന്നു.